Tuesday, July 1, 2008

മതപുസ്‌തകങ്ങളിലെ വിമര്‍ശനങ്ങളുടെ ചെറുശതമാനംപോലും വിവാദ പാഠപുസ്‌തകത്തിലില്ല -എം.വി. ബെന്നി

കൊച്ചി: മതനേതാക്കള്‍ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളില്‍, മതനിരപേക്ഷത തകര്‍ക്കുന്ന തരത്തില്‍ വരുന്ന വിമര്‍ശനങ്ങളുടെ ചെറിയൊരു ശതമാനംപോലും ഏഴാംക്ലാസിലെ പാഠപുസ്‌തകത്തിലില്ലെന്ന്‌ എം.വി. ബെന്നി പറഞ്ഞു.

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 'പാഠപുസ്‌തക വിവാദം-ശരിയും തെറ്റും' എന്ന വിഷയത്തില്‍ നടത്തിയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമൂല്യങ്ങള്‍ക്ക്‌ നിരക്കുന്ന രീതിയില്‍ ജീവിക്കുന്നവര്‍ വേണം മതമൂല്യങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും അഭിപ്രായം പറയാന്‍. പുരോഹിതന്മാര്‍ക്ക്‌ ഇഷ്ടമല്ലാത്ത എന്തിനേയും നിരീശ്വരവാദം എന്നുപറഞ്ഞ്‌ എതിര്‍ക്കുന്നത്‌ ശരിയല്ല.

ഇപ്പോള്‍ നടക്കുന്നത്‌ പാഠ്യപദ്ധതിയിലെ വിവാദമല്ല, മറിച്ച്‌ പാഠ്യപദ്ധതിയെ ആസ്‌പദമാക്കി 'നിര്‍മിച്ച' വിവാദമാണ്‌. മതവികാരത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമായാണിത്‌. തെരുവ ഗുണ്ടായിസത്തിലൂടെ തമ്മില്‍ തല്ലി ജയിക്കുന്നവര്‍ തീരുമാനികേണ്ട കാര്യമല്ല പാഠപുസ്‌തക വിവാദം -അദ്ദേഹം പറഞ്ഞു.

ജാതിയും മതവും ഇല്ലാതെ രാജ്യത്ത്‌ ജീവിക്കാനാകുമെന്ന്‌ വ്യക്തമാക്കുന്ന ഏഴാംക്ലാസ്‌ പാഠപുസ്‌തകത്തിലെ ഭാഗം വലിയ വിവാദമാക്കേണ്ട കാര്യമല്ലന്നും എം.വി. ബെന്നി അഭിപ്രായപ്പെട്ടു.

പരിഷത്ത്‌ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. പി.ആര്‍. രാഘവന്‍, ജോജി കുട്ടുമ്മേല്‍, കെ.കെ. ഭാസ്‌കരന്‍, എന്‍.യു. മാത്യു, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

3 comments:

  1. മതമൂല്യങ്ങള്‍ക്ക്‌ നിരക്കുന്ന രീതിയില്‍ ജീവിക്കുന്നവര്‍ വേണം മതമൂല്യങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും അഭിപ്രായം പറയാന്‍. പുരോഹിതന്മാര്‍ക്ക്‌ ഇഷ്ടമല്ലാത്ത എന്തിനേയും നിരീശ്വരവാദം എന്നുപറഞ്ഞ്‌ എതിര്‍ക്കുന്നത്‌ ശരിയല്ല.

    ഇപ്പോള്‍ നടക്കുന്നത്‌ പാഠ്യപദ്ധതിയിലെ വിവാദമല്ല, മറിച്ച്‌ പാഠ്യപദ്ധതിയെ ആസ്‌പദമാക്കി 'നിര്‍മിച്ച' വിവാദമാണ്‌. മതവികാരത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമായാണിത്‌. തെരുവ ഗുണ്ടായിസത്തിലൂടെ തമ്മില്‍ തല്ലി ജയിക്കുന്നവര്‍ തീരുമാനികേണ്ട കാര്യമല്ല പാഠപുസ്‌തക വിവാദം

    ReplyDelete
  2. bu haa haaa hjjjl

    ReplyDelete
  3. തുടരുക...അഭിവാദ്യങ്ങള്‍..

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക