Saturday, July 26, 2008

ആത്മീയ വ്യവസായത്തിനെതിരെ ബോധവത്‌കരണം

മലപ്പുറം-വാഴയൂര്‍: ''വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം'' എന്ന വിഷയത്തെ ആസ്‌പദമാക്കി ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരാടില്‍ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു. യു.കലാനാഥന്‍ ഉദ്‌ഘാടനംചെയ്‌തു. ജെയിംസ്‌ പീറ്ററിന്റെ നേതൃത്വത്തില്‍ ദിവ്യാദ്‌ഭുത അനാവരണ പരിപാടി നടത്തി. പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്റ്റിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രമേയം എം.സി.ഹരിദാസ്‌ അവതരിപ്പിച്ചു. എ.ചിത്രാംഗദന്‍ അധ്യക്ഷതവഹിച്ചു. പി.കെ.വിനോദ്‌കുമാര്‍ സ്വാഗതവും പി.കൃഷ്‌ണദാസ്‌ നന്ദിയും പറഞ്ഞു.

1 comment:

  1. മനുഷ്യനെ സംസ്കരിക്കാനുതകുന്ന യഥാര്‍ത്ഥ ആത്മീയതയെ നിരാകരിക്കുന്നതിലൂടെ അരാചകത്വവും അധാര്‍മ്മികതയും അവിടെ ചേക്കേറുന്നു. അതാണു ആധുനികലോകത്തിന്റെ ശാപം . സ്വന്തം മക്കളെപ്പോലും കാമവെറിക്കിരയാക്കുന്ന മനുഷ്യന്‍(?) അതിന്റെ ഉപോത്പന്നമായി അവതരിച്ചിരിക്കുന്നു.

    എന്നാല്‍ ആത്മീയതയുടെ മറവില്‍ സാമൂഹ്യദ്രോഹികള്‍ വിളയാടുന്നത്‌.. അതിനെയാണു ബോധവത്കരണത്തിലൂടെ തടയിടേണ്ടത്‌. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതല്ല നടക്കുന്നത്‌ .

    മൊത്തത്തില്‍ ഉള്ള നിരാകരണം കൂടുതല്‍ അപകടത്തിലേക്ക്‌ ജനതയെ നയിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക