Saturday, July 5, 2008

വിവാദത്തിനു പിന്നില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍

മാനന്തവാടി: ഏഴാംതരത്തിലെ സാമൂഹികശാസ്‌ത്രപാഠപുസ്‌തകവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ വിദ്യാഭ്യാസക്കച്ചവടക്കാരാണെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസക്കച്ചവടക്കാരും ജാതിമതവര്‍ഗീയശക്തികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ വിമര്‍ശകരായുള്ളത്‌. ജനാധിപത്യം, സാമൂഹികനീതി, സ്ഥിതിസമത്വം, മതനിരപേക്ഷത എന്നീ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ്‌ സാമൂഹികപാഠം തയ്യാറാക്കിയത്‌. പി.വി.സന്തോഷ്‌, കെ.വി.ബാബു, സലിന്‍, ഗിരീഷ്‌, മുകുന്ദകുമാര്‍, പി.വിജയകുമാര്‍, വി.പി.ബാലചന്ദ്രന്‍, കെ.വി.രാജു എന്നിവര്‍ പ്രസംഗിച്ചു.

3 comments:

  1. വിദേശങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം, നക്സല്‍ ഗ്രൂപ്പുമായുള്ള ബന്ധം, ഗറില്ല ഗ്രൂപ്പുമായുള്ള ബന്ധം, ആഫ്രിക്കയിലെ ആദിവാസി മത തീവ്രവാദികളുമായുള്ള ബന്ധം തുടങ്ങിയവയും ഏഴാം ക്ലാസ്സ് പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ പതിനെട്ടംഗ കമ്മിറ്റിയെ നിയോഗിക്കണം എന്നാണെന്‍റെ അഭിപ്രായം

    ReplyDelete
  2. ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.

    ReplyDelete
  3. ഇത്രയും ഹീനമായ പ്രവര്‍ത്തിക്ക്, നമ്മുടെ സാംസ്കാരിക രംഗത്തുള്ളവരുടെ പ്രതികരണമില്ലായ്മ ആശങ്കയുണര്‍ത്തുന്നു. വിരലിലെണ്ണാവുന്നവരല്ലെ പ്രതികരിച്ചു കണ്ടുള്ളു, മറ്റുള്ളവരുടെ മൌനം എന്തിലേക്കുള്ള ചൂണ്ടു പലകയാണ്?

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക