കൊല്ലം:കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം 'പരിഷദ് ഭവന്‍' മാടന്‍നടയ്‌ക്ക് സമീപം സഞ്ചാരിമുക്കില്‍ ഡോ. എം.പി.പരമേശ്വരന്‍ ആര്യവേപ്പിന്‍ തൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിഷദ് ജില്ലാ പ്രസിഡന്റ് പി.എസ്.സാനു അധ്യക്ഷത വഹിച്ചു. റിട്ട.കൊല്ലം എസ്.പി. കെ.എന്‍.ജിനരാജന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സജി സി.നായര്‍ സ്വാഗതം പറഞ്ഞു.
പരിഷദ്‌ഭവന്‍ നിര്‍മ്മാണസമിതി ചെയര്‍മാന്‍ കെ.വി.എസ്.കര്‍ത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്‌മയില്‍ പരിഷത്ത് പ്രവര്‍ത്തകരും കുടുംബബന്ധങ്ങളും എന്ന വിഷയത്തില്‍ ഭാരത്‌ജ്ഞാന്‍ വിജ്ഞാന്‍ സമിതി പ്രസിഡന്റ് കെ.കെ.കൃഷ്‌ണകുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്‌ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.രാധാകൃഷ്‌ണന്‍, പരിഷത്ത് ജനറല്‍ സെക്രട്ടറി വി.വിനോദ്, പി.രാമചന്ദ്രമേനോന്‍ എന്നിവര്‍ സംസാരിച്ചു.
മൂന്നുമണിക്ക് നടന്ന കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക് സെമിനാര്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം.എ.ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്ലാനിങ് ബോര്‍ഡ് അംഗം പ്രൊഫ. സി.പി.നാരായണന്‍ മോഡറേറ്ററായിരുന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജി.ബാലമോഹന്‍ തമ്പി, കേരളത്തിന്റെ വികസനത്തില്‍ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
പി.രാജേന്ദ്രന്‍ എം.പി., സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, ആര്‍.എസ്.പി.ജില്ലാ സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ., പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിഷദ് ഭവന്‍ നിര്‍മ്മാണസമിതി കണ്‍വീനര്‍ കൊട്ടിയം രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പരവൂര്‍ വേണുവും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും ഉണ്ടായിരുന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക