കോഴിക്കോട്: പ്രതിരോധ കുത്തിവെപ്പിനുള്ള ഡി.ടി., ഡി.പി.ടി. എന്നീ വാക്‌സിനുകള്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കസൗളി, പാസ്‌ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൂനൂര്‍ എന്നിവിടങ്ങളിലെ ഉത്‌പാദന കേന്ദ്രം നിര്‍ത്തിവെച്ചതിനാല്‍ കേരളത്തില്‍ ഈ മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരള ശാസ്‌ത്ര-സാഹിത്യ പരിഷത്ത് ധര്‍ണ നടത്തി. മെഡിക്കല്‍ കോളേജ് പരിസരത്ത് നടത്തിയ ധര്‍ണ ഡോ. എ. അച്യുതന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സി.പി. സുരേഷ്‌ബാബു, ചന്ദ്രശേഖരന്‍, പി.ദിലീപ്‌കുമാര്‍, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
എം.രാമദാസ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ. രാധന്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.
ഏഴുമാസത്തോളമായി കേരളത്തില്‍ പ്രതിരോധ മരുന്ന് ക്ഷാമം തുടങ്ങിയിട്ടെന്ന് പരിഷത്ത് പറയുന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക