മലപ്പുറം-പൂക്കോട്ടുംപാടം: തീവ്രവാദത്തെയും വിഘടനവാദത്തെയും പ്രതിരോധിക്കണമെങ്കില്‍ സ്‌ത്രീ സ്‌ത്രീയായി നിലകൊള്ളണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അംഗം പി.കെ. സൈനബ പറഞ്ഞു.
അമരമ്പലം പഞ്ചായത്ത് ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ നടന്ന സംഗമത്തില്‍ അമരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു. പി. അനു, അഡ്വ. സ്വപ്‌ന, ഒ. ഗംഗാദേവി, ബേബി കളരിക്കല്‍, രത്‌നാഗോപി, കെ.പി. കാര്‍ത്യായനി, കേമ്പില്‍ രാധ, പങ്കജം എന്നിവര്‍ പ്രസംഗിച്ചു.
റോഡ് സുരക്ഷാ ക്ലാസ്സ്
ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും എം.പി.എം.ഹൈസ്‌കൂള്‍ സാമൂഹിക ശാസ്‌ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിജോ നേതൃത്വം നല്‍കി. കെ.അരുണ്‍കുമാര്‍, വൈഷ്‌ണവി, വി.പി.വേലായുധന്‍, പി.പി.അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
നിയമബോധവത്‌കരണ ക്ലാസ്
ചുങ്കത്തറ: കേരളശാസ്‌ത്ര സാഹിത്യ പരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും നിയമബോധവത്‌കരണ ക്ലാസ്സ് നടത്തി. രാജീവ് തോമസ് അധ്യക്ഷതവഹിച്ചു. അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍ ക്ലാസ് എടുത്തു. കെ.സി.മുരളീധരന്‍, ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാംസ്‌കാരികോത്സവം
വടകര: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് വടകരയില്‍ സംഘടിപ്പിച്ച ശാസ്‌ത്ര-സാംസ്‌കാരികോത്സവം ഡോ. ആര്‍.വി.ജി. മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത് സുകുമാരന്‍, കായക്കണ്ടി വിനോദന്‍, ടി.എം. കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത് ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക