സുല്‍ത്താന്‍ബത്തേരി: അന്താരാഷ്ട്ര ഭൗമ വര്‍ഷത്തോടനുബന്ധിച്ച് ശാസ്‌ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഭൗമോത്സവം ശ്രദ്ധേയമായി.
ഭൂമിയുടെ ഭ്രമണം, പരിക്രമണം, അച്ചുതണ്ടിന്റെ ചെരിവ്, അയനം, സമരാശ്രദിനങ്ങള്‍, സ്വന്തം കാല്‍കീഴിലെ ഭൂമി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ യുക്തിസഹവും ശാസ്‌ത്രീയവുമായി വിവരിക്കാനാവശ്യമായ പ്രവര്‍ത്തന മാതൃകകള്‍ നിര്‍മിച്ചാണ് കുട്ടികള്‍ ഭൗമോത്സവത്തില്‍ പങ്കാളികളായത്. ഓരോ കുട്ടിയും നിര്‍മിച്ച മാതൃകകള്‍ പ്രവര്‍ത്തിപ്പിച്ച് സ്വയം പഠനത്തിനും ആശയ പ്രചാരണത്തിനും മുന്നോട്ടുവന്നു.
ഭൗമോത്സവം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റിസാനത്ത് സലിം ഉദ്‌ഘാടനം ചെയ്‌തു. ടി.ടി. മത്തായി അധ്യക്ഷതവഹിച്ചു. കെ.വൈ. എല്‍ദോ, സതി വിനോദ്, എം.സി. ദേവസ്യ, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.ജെ. ജോണ്‍, എം.കെ. സുന്ദര്‍ലാല്‍, എം.എ. പൗലോസ്, ടി.വി. ഗോപകുമാര്‍, ബിജോപോള്‍, ടി.പി. സന്തോഷ്, വി.എന്‍. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക