ചെര്‍പ്പുളശ്ശേരി: ജില്ലയില്‍ ശനിയാഴ്‌ച പഞ്ചായത്തുതലത്തില്‍ നടത്തിയ യൂറിക്കാ വിജ്ഞാന ഭൗമോത്സവം പങ്കാളികളായ ആറായിരത്തിലധികം കൊച്ചുവിദ്യാര്‍ഥികള്‍ക്ക് പുത്തനനുഭവമായി. അന്താരാഷ്ട്ര ഭൗമവര്‍ഷത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഠനോപകരണങ്ങളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഭൂമിയെക്കുറിച്ചുള്ള വിവരണം നല്‍കി. തുടര്‍ന്ന് മൂല്യനിര്‍ണയവും. വിജ്ഞാനോത്സവം കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെട്ടതായാണ് പ്രതികരണമെന്ന് ജില്ലാ പ്രസിഡന്റ് കെ. മനോഹരനും സെക്രട്ടറി കെ. അരവിന്ദാക്ഷനും പറഞ്ഞു.
എടപ്പാള്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടത്തിയ ഭൗമോത്സവം ജി.എല്‍.പി സ്‌കൂളില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.വിജയന്‍ ഉദ്‌ഘാടനംചെയ്‌തു. അയനചലനങ്ങള്‍, അച്ചുതണ്ടിന്റെ ചരിവ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഭൂമിയുടെ സംരക്ഷണം എന്നീ മേഖലകളിലായിരുന്നു പഠനം. കുട്ടികള്‍തന്നെ ഗ്രേഡ് നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. ജിജി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ടി.പി.വാസുദേവന്‍, ടി.പി.കുട്ടന്‍, രമണി, വി.ടി.ആരതി എന്നിവര്‍ ക്ലാസെടുത്തു.
തേഞ്ഞിപ്പലം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തിരൂരങ്ങാടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഭൗമോത്സവം സംഘടിപ്പിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, എ.ആര്‍ നഗര്‍, പെരുവള്ളൂര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വടകര: ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളില്‍നിന്നു തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഭൗമോത്സവം എന്ന പേരില്‍ ദ്വിദിന പഠനക്യാമ്പ് നടത്തി. അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എം.കെ. പ്രേംനാഥ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക