Tuesday, November 4, 2008

കേരളം ആദ്യം നേടിയതു രാഷ്ട്രീയ സാക്ഷരത


കായംകുളം:ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍‌ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പത മാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ സഘബോധവും സാമൂഹ്യബോധവുംകൂട്ടായ്മയുംമാനവികതയും വളരുന്നതിനു സഹായിച്ചു. പക്ഷേ ഇന്നു സാക്ഷരതയില്‍ മുന്‍പന്തിയില്‍എത്തിയപ്പോള്‍ എല്ലാ മാനുഷിക മൂല്യങ്ങളും താഴേക്കുപോകുന്ന ഒരവസ്ഥയാണുള്ളതു. കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവം ഉദ് ഘാടനം ചെയ്തുകൊണ്ട് പ്രൊഫ: കെ.പാപ്പുട്ടി അഭിപ്രായപ്പെട്ടു.
ലോകത്തെല്ലാം തന്നെ സാക്ഷരതാനിരക്കു ഉയരുന്നതനുസരിച്ചു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമാനവികതയുമെല്ലാം താഴെക്കുപോകുന്ന അവസ്ഥയാണുള്ളതെങ്കില്‍ കേരളത്തില്‍ സാക്ഷരതയോടൊപ്പം എല്ലാദുര്‍ഗുണങ്ങളും ഉയര്‍ന്നുവരുന്നതായാണു കാണുന്നതു്. ഇതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കം ആകണം ശാസ്ത്രസാംസ്കാരികോത്സവമെന്നു ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി.
പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ നടന്ന ഉദ് ഘാടനയോഗത്തില്‍ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ ശ്രി.എന്‍.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റു അഡ്വ: സുനില്‍കുമാര്‍, ആര്‍.ശിവരാമ പിള്ള, കെ..സി.ചന്ദ്രമോഹന്‍,അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു ദിവ്യാത്ഭുത അനാവരണം നടക്കുകയുണ്ടായി. ശ്രി.എഴുപുന്നഗോപിനാഥ് അവതരിപ്പിച്ച പരിപാടിയില്‍ മനുഷ്യദൈവങ്ങലള്‍ ജനങ്ങളെ കബളിപ്പിക്കുന്ന വിവിധ രീതികള്‍ തുറന്നു കാണിക്കുകയുണ്ടായി.

1 comment:

  1. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍‌ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പത മാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ സഘബോധവും സാമൂഹ്യബോധവുംകൂട്ടായ്മയുംമാനവികതയും വളരുന്നതിനു സഹായിച്ചു. പക്ഷേ ഇന്നു സാക്ഷരതയില്‍ മുന്‍പന്തിയില്‍എത്തിയപ്പോള്‍ എല്ലാ മാനുഷിക മൂല്യങ്ങളും താഴേക്കുപോകുന്ന ഒരവസ്ഥയാണുള്ളതു.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക