വെഞ്ഞാറമൂട്: ശാസ്‌ത്രസാഹിത്യ പരിഷത്തും പിരപ്പന്‍കോട് എച്ച്. എസ്. എസ്സും ചേര്‍ന്ന് ലഹരിവിരുദ്ധ കൗണ്‍സലിങ് നടത്തി. ഡോ. സാഗര്‍ തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രേംആനന്ദ് അധ്യക്ഷനായിരുന്നു. ബാലകൃഷ്‌ണന്‍നായര്‍, ഷൈന്‍, ശശിധരന്‍, സുധര്‍മ്മ എന്നിവര്‍ സംസാരിച്ചു.
ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു
കൂറ്റനാട്: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് നാഗലശ്ശേരി പഞ്ചായത്തില്‍ സംഘടിപ്പിച്ച ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി. ഹെന്‍ട്രി അധ്യക്ഷനായി. മനോഹരന്‍, ടി.കെ. ബാലന്‍, എം. ശിവശങ്കരന്‍, പി.ചന്ദ്രന്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തിന് മുന്നോടിയായി സാംസ്‌കാരികനാടകവുമുണ്ടായി.
വൈദ്യുതി ഉപഭോഗവും നിയന്ത്രണവും സെമിനാര്‍
ചേര്‍ത്തല:കേരളശാസ്‌ത്രസാഹിത്യ പരിഷത്ത് ഓട്ടോകാസ്റ്റ് യൂണിറ്റ്, ഓട്ടോകാസ്റ്റ് റിക്രിയേഷന്‍ ക്ലബ്ബ്, ഓട്ടോകാസ്റ്റ് എനര്‍ജി സര്‍ക്കിള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 17ന് ഉച്ചക്ക് 1.30ന് ഓട്ടോകാസ്റ്റ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈദ്യുതി ഉപഭോഗവും നിയന്ത്രണവും എന്നതാണ് വിഷയം. ഓട്ടോകാസ്റ്റ് എംഡി എം.കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഇബി മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ കെ.ഭാസ്‌കരന്‍, എന്‍.ആര്‍.ബാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക