Tuesday, November 11, 2008
ശാസ്‌ത്രങ്ങള്‍ കൂടുതല്‍ ജനകീയമാവണം: ഏഴാച്ചേരി രാമചന്ദ്രന്‍
കോട്ടയം- കറുകച്ചാല്‍: ശാസ്‌ത്രങ്ങള്‍ കൂടുതല്‍ ജനകീയമാവണമെന്നും മനുഷ്യജീവിതത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇവ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും പ്രസിദ്ധ സാഹിത്യകാരന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്‌ചയായി കറുകച്ചാല്‍ പഞ്ചായത്ത് പ്രദേശത്ത് നടന്ന ശാസ്ത്രസാംസ്കാരികോത്സവത്തിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ.ജേക്കബ് ജോര്‍ജ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ബാലഗോപാലന്‍ നായര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാര്‍, അനില്‍കുമാര്‍ ശ്രീപദ്, ഉണ്ണിക്കൃഷ്‌ണന്‍ പറമ്പത്ത്, എം.എസ്.ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലേബലുകള്‍:
ഏഴാച്ചേരി രാമചന്ദ്രന്‍,
ശാസ്ത്രസാംസ്കാരികോത്സവം
Subscribe to:
Post Comments (Atom)
expect more news from kottayam
ReplyDelete